Your Image Description Your Image Description
Kerala Kerala Mex Kerala mx Palakkad
0 min read
18

മണ്ണാർക്കാട്ടെ വൈദ്യുതി പ്രതിസന്ധിക്ക് ഇനി പരിഹാരം മണ്ണാർക്കാട്: കഴിഞ്ഞ വേനലിൽ ഓവർലോഡ് മൂലം മേഖലയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാനാണ് കെ.എസ്.ഇ.ബി മുൻകൈയെടുത്ത് ഏരിയൽ ബെഞ്ച് കേബിൾ പദ്ധതി നടപ്പാക്കിയത്. ഇത് കൂടാതെ 12 കിലോമീറ്ററോളം ദൂരത്തിൽ കവേർഡ് കണ്ടക്റും സ്ഥാപിക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുന്ന പദ്ധതിക്കായി രണ്ട് കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പ് ചെല വഴിക്കുന്നത്. നഗരത്തിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപ്പാക്കുന്ന പുതിയ കേബിൾ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇരുമ്പ് തൂണുകൾ സ്ഥാപിക്കലും അനുബന്ധ ജോലികളും പൂർത്തിയായതോടെ എച്ച്‌ടി ഏരിയൽ ബെഞ്ച്കേബിൾ (എ.ബി.സി) വലിക്കുന്ന പ്രവൃത്തി തുടങ്ങി കോടതിപ്പടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരത്തുനിന്ന് ചന്തപടി ഭാഗത്തേക്കാണ് പ്രവൃത്തി നടത്തുന്നത്. നഗരത്തിൽ കേബിൾ വലിക്കുന്നതിന് ആവശ്യമായ ഇടങ്ങളിൽ പുതുതായി 13 ഇരുമ്പ് തൂണുകളാണ് സ്ഥാപിച്ചത്. പ്രവൃത്തി നടത്തുന്ന ദിവസങ്ങളിൽ അതത് പരിധിയിലെ വൈദ്യുതി വിതരണം നിർത്തിവെക്കേണ്ടതിനാൽ വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാകാതിരിക്കാൻ ആഴ്‌ചയിൽ മൂന്ന് ദിവസം എന്ന തോതിലാണ് പ്രവൃത്തിയെന്ന് അധിക്യതർ അറിയിച്ചു.നെല്ലിപ്പുഴയിലെ 110 കെ.വി സബ്സ്റ്റേഷനിൽനിന്ന് കുന്തിപ്പുഴ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് കേബിൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം ആരംഭിച്ചത്. നവംബറിൽ പൂർത്തീകരിക്കാനാണ് ശ്രമം. മൂന്ന് ഫേസുകൾ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിൾ സംവിധാനം മണ്ണാർക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ലൈനുകൾക്ക് മുകളിൽ മരക്കൊമ്പുകളും മറ്റും വീഴുന്നതുമു ലമുള്ള വൈദ്യുതി തടസ്സം ഒഴിവാക്കാനും വൈദ്യുതി ലൈനിൽനിന്നുള്ള അപകടങ്ങൾ കുറക്കാനും പുതി യ കേബിൾ സംവിധാനം സഹായിക്കും. താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി തട സ്സം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.

October 30, 2024
0

മണ്ണാർക്കാട്: കഴിഞ്ഞ വേനലിൽ ഓവർലോഡ് മൂലം മേഖലയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാനാണ് കെ.എസ്.ഇ.ബി മുൻകൈയെടുത്ത് ഏരിയൽ ബെഞ്ച് കേബിൾ പദ്ധതി നടപ്പാക്കിയത്. ഇത് കൂടാതെ 12 കിലോമീറ്ററോളം ദൂരത്തിൽ കവേർഡ് കണ്ടക്റും സ്ഥാപിക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുന്ന പദ്ധതിക്കായി രണ്ട് കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പ് ചെല വഴിക്കുന്നത്. നഗരത്തിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപ്പാക്കുന്ന പുതിയ കേബിൾ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇരുമ്പ് തൂണുകൾ സ്ഥാപിക്കലും അനുബന്ധ ജോലികളും പൂർത്തിയായതോടെ എച്ച്‌ടി ഏരിയൽ ബെഞ്ച്കേബിൾ (എ.ബി.സി) വലിക്കുന്ന പ്രവൃത്തി തുടങ്ങി കോടതിപ്പടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരത്തുനിന്ന് ചന്തപടി ഭാഗത്തേക്കാണ് പ്രവൃത്തി നടത്തുന്നത്. നഗരത്തിൽ കേബിൾ വലിക്കുന്നതിന് ആവശ്യമായ ഇടങ്ങളിൽ പുതുതായി 13 ഇരുമ്പ് തൂണുകളാണ് സ്ഥാപിച്ചത്. പ്രവൃത്തി നടത്തുന്ന ദിവസങ്ങളിൽ അതത് പരിധിയിലെ വൈദ്യുതി വിതരണം നിർത്തിവെക്കേണ്ടതിനാൽ വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടിലാകാതിരിക്കാൻ ആഴ്‌ചയിൽ മൂന്ന് ദിവസം എന്ന തോതിലാണ് പ്രവൃത്തിയെന്ന് അധിക്യതർ അറിയിച്ചു.നെല്ലിപ്പുഴയിലെ 110 കെ.വി സബ്സ്റ്റേഷനിൽനിന്ന് കുന്തിപ്പുഴ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് കേബിൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം ആരംഭിച്ചത്. നവംബറിൽ പൂർത്തീകരിക്കാനാണ് ശ്രമം. മൂന്ന് ഫേസുകൾ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിൾ സംവിധാനം മണ്ണാർക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ലൈനുകൾക്ക് മുകളിൽ മരക്കൊമ്പുകളും മറ്റും വീഴുന്നതുമു ലമുള്ള വൈദ്യുതി തടസ്സം ഒഴിവാക്കാനും വൈദ്യുതി ലൈനിൽനിന്നുള്ള അപകടങ്ങൾ കുറക്കാനും പുതി യ കേബിൾ സംവിധാനം സഹായിക്കും. താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി തട സ്സം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *