Your Image Description Your Image Description

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 3000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തോറ്റം ഇറങ്ങുമ്പോൾ പൊട്ടിക്കാൻ വാങ്ങിയതായിരുന്നു ഇവയെന്നും അവർ പറഞ്ഞു.

പുലർച്ചെ മൂന്നരയോടെയാണ് തെയ്യം ഇറങ്ങേണ്ടിയിരുന്നത്. അതിനുമുൻപാണ് തോറ്റം നടക്കുക. ഇതിന്റെ ഭാ​ഗമായ് പടക്കം പൊട്ടിക്കുന്നത് പതിവാണ്. നിലവിൽ നടക്കുന്ന ആഘോഷത്തിന്റെ ഭാ​ഗമായി ചൈനീസ് പടക്കങ്ങളാണ് വാങ്ങിവെച്ചിരുന്നത്. വീര്യം കുറഞ്ഞ, ചൈനീസ് പടക്കമായതുകൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതും.

തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്‍റെ കു​ളി​ച്ച് തോ​റ്റം ച​ട​ങ്ങി​നി​ടെ​യാ​ണ് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരില്‍ 10 പേരുടെ നില ​ഗുരുതരമാണ്.100 മീ​റ്റ​ർ അ​ക​ലം വേ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ര​ണ്ടോ മൂ​ന്നോ അ​ടി​മാ​ത്രം ദൂ​ര​ത്തി​ലാ​ണ് പ​ട​ക്കം പൊ​ട്ടി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *