Your Image Description Your Image Description

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന തൃക്കാക്കര മണ്ഡലതല നവകേരള സദസില്‍ 2614 നിവേദനങ്ങള്‍ ലഭിച്ചു. 29 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്.

സ്ത്രീകൾ, വയോജനങ്ങൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ അഞ്ചു വീതവും സ്ത്രീകൾക്ക് 10, പുരുഷന്മാർക്ക് ഒൻപത് വീതവുമാണ് കൗണ്ടറുകൾ സജ്ജീകരിച്ചത്.

കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയില്‍ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മുതൽ കൗണ്ടറുകൾ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *