Your Image Description Your Image Description

പാലക്കാട് : പട്ടാമ്പി ഇലക്ട്രിക്കല്‍ സബ് ഡിവിഷനു കീഴിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ അനുമതിയില്ലാതെ അധിക വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അധിക ലോഡ് ക്രമപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നിയമപരമായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള കണക്റ്റഡ് ലോഡിനേക്കാള്‍ കൂടുതല്‍ ലോഡ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. വൈദ്യുതി വിതരണ ശൃംഖലയുടെ തകരാറിനും ശൃംഖലയിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ നാശത്തിനും ഇത് കാരണമാവും.

ആയതിനാൽ ഉപഭോക്താക്കൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണക്റ്റഡ് ലോഡ് നിയമവിധേയമാക്കുകയോ അനധികൃത ലോഡ് അഴിച്ചുമാറ്റി വൈദ്യുതി ഓഫീസിൽ രേഖാമൂലം അറിയിപ്പ് നൽകുകയോ ചെയ്യണം. അല്ലാത്തപക്ഷം ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കൽ, വൈദ്യുതി വിച്ഛേദിക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *