Your Image Description Your Image Description

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ ഇ. ശ്രീധരൻ സെൻ്റർ ഫോർ ലൈഫ് സ്‌കിൽസ് എജ്യുക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽസ് എജ്യുക്കേഷൻ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവിൽ മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. രണ്ട്.സെമസ്റ്ററുകളായി ഒരു വർഷമാണ് കാലയളവ് ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ഓഫ്‌ലൈൻ പരിശീലന പരിപാടികളും ഉണ്ടാകും.4500 രൂപയാണ് സെമസ്റ്റർ ഫീസ്. 1200 രൂപ പരീക്ഷാ ഫീസ്. നവംബർ 30 ആണ് അവസാന തീയതി. ലൈഫ് സ്കിൽസ് എജ്യൂക്കേഷന് വർത്തമാനകാലത്ത് വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് പരിശീലകരെ വാർത്തെടുക്കുകയാണ് പ്രോഗ്രാമിൻ്റെ ലക്ഷ്യം. സ്വയംതിരിച്ചറിയൽ, ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ, മറ്റുള്ളവരുമായുള്ള ഇടപെടൽ കാര്യക്ഷമമാക്കൽ, മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കൽ, സാങ്കേതിക വിദ്യയിലെ പ്രാവീണ്യം തുടങ്ങിയവക്ക് ഊന്നൽ നൽകുന്നതാണ് പ്രോഗ്രാം.കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക. ഇ മെയിൽ: esnclse@cukerala.ac.in, : 9447596952

Leave a Reply

Your email address will not be published. Required fields are marked *