Your Image Description Your Image Description

പത്തനംതിട്ട: വ്യാഴാഴ്‌ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി.പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു(27) വാണ് മരിച്ചത്. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ പറഞ്ഞിരുന്നു. വിഷ്ണുവിന്റെ അയൽവാസിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇതിൻ്റെ കാര്യങ്ങൾ ചോദിക്കാനാണ് വിഷ്‌ണുവിൻ്റെ അടുത്തെത്തിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കിടക്കയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് അടിവസ്ത്രത്തിൽ നിർത്തിയാണ് മർദ്ദിച്ചതെന്ന് മാതാവ് പറഞ്ഞു. എന്തിനാണ് തന്നെ അടിക്കുന്നതെന്നും വല്യമ്മേ ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാൻ പറ്റുമോയെന്നും തൂങ്ങി ചാവുമെന്നും തന്നോട് വിഷ്‌ണു പറഞ്ഞെന്നും ബന്ധു പുഷ്പ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും എക്സൈസിൽ നിന്നും മോശമായ അനുഭവമാണുണ്ടായതെന്നും അയൽവാസി പറഞ്ഞു.സംഭവത്തിൽ പറക്കോട് എക്സൈസ് സി.ഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. വിഷ്‌ണുവിനെ കസ്റ്റഡിയിൽ എടുക്കുകയോ വീടിനുള്ളിൽ പ്രവേശിക്കുകയോ ചെയ്‌തിട്ടില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *