Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഞായറാഴ്‌ച വൈകീട്ട് തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ ‘മൊട്ട ഗ്ലോബൽ’ സംഘടിപ്പിച്ച ‘സ്റ്റോപ്പ് ബോഡി ഷെയിമിങ് കാമ്പയിൻ സമാപനവും മലബാർ മീറ്റും നടന്നു. നിറം, തടി, ശാരീരിക പ്രത്യേകതകൾ എന്നിവയുടെ പേരിൽ മാനസിക അവഹേളനങ്ങൾക്കു പാത്രമാകുന്നവരെ ചേർത്തു പിടിക്കുകയും അത്തരം മനോഭാവത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. ഒക്ടോബർ രണ്ടിനാണ് കാമ്പയിൻ ആരംഭിച്ചത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലടക്കം കാമ്പയിൻ നടത്തിവരികയായിരുന്നു മൊട്ട ഗ്ലോബൽ അംഗങ്ങൾ ചേർന്ന് സ്റ്റോപ് ബോഡി ഷെയിമിങ് എന്ന പ്ലക്കാർഡ് ഉയർത്തി ഉദ്ഘാടനം ചെയ്തുതു. പരിപാടിയിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, വയനാട്, കാസർകോട്, എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നടക്കം അംഗങ്ങൾ പങ്കെടുത്തു. മൊട്ട ഗ്ലോബൽ സ്ഥാപക പ്രസിഡൻ്റ് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അരുൺ. ജി. നായർ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. പ്രവർത്തക സമിതി അംഗം ജയ് ഗോപാൽ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. മുജീബ് ചോയിമഠം, ഡോ. ജോൺസൺ വി. ഇടിക്കുള, യൂസഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. ട്രഷറർ നിയാസ് പാരക്കൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *