Your Image Description Your Image Description

പത്തനംതിട്ട: എ.ഡി.എമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്നും ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയിലും ഒറ്റ അഭിപ്രായമാണ് അത് നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമെന്നതാണെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് നവീന്റെ കുടുംബത്തെ സന്ദർശിക്കുന്നത് കുടുംബത്തിനുള്ള പാർട്ടിയുടെ പിന്തുണ അറിയിക്കാനാണ്. സംഭവത്തിൽ എല്ലാ കാര്യങ്ങളും സംസ്ഥാന സെക്രട്ടറിയോട് സംസാരിക്കും. അതേസമയം, പി.പി. ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിയില്ലെന്നും ഉദയഭാനു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *