Your Image Description Your Image Description

അടുക്കളയിലെ ജോലികളിൽ വീട്ടമ്മമാർ ഏറ്റവും കൂടുതൽ തലവേദനയായി കാണുന്ന ഒന്നാണ് പാത്രം കഴുകുക, വൃത്തിയാക്കുക എന്ന് പറയുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ഏറ്റവും പണിയുള്ള പരിപാടിയാണ് അവയെല്ലാം പാകം ചെയ്ത പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കി വയ്ക്കുക എന്നുള്ളത്. ഇതിനിടയിൽ തുരുമ്പ് പിടിച്ചു തുടങ്ങുന്ന പാത്രങ്ങൾ വൃത്തിയാക്കാൻ കഴിയാതെ വരുമ്പോൾ നേരെ അത് എടുത്ത് കളയുകയാണ് പലരും ചെയ്യാറുള്ളത്. ഒരുപാട് നാൾ ഉപയോഗിച്ച പാത്രങ്ങൾക്കാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ ഒട്ടും ഉപയോഗിച്ചില്ലെങ്കിലും തുരുമ്പ് വല്ലാതെ പിടിക്കുകയും ചെയ്യും.

എല്ലാ വീടുകളിലും ഒരു സെറ്റ് പാത്രങ്ങൾ എന്തെങ്കിലും വിശേഷ ദിവസങ്ങൾ വന്നാൽ മാത്രം എടുക്കാൻ വേണ്ടി മാറ്റിവയ്ക്കുന്ന പതിവും ഉണ്ട്.. അതുകൊണ്ടുതന്നെ തുരുമ്പ് കാരണം ഒരുപാട് പണം കൊടുത്ത് വാങ്ങിയ പല പാത്രങ്ങളും ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്. എന്നാൽ അതിനെപ്പറ്റി ആരും അത്ര ചിന്തിക്കാറില്ല. എന്നാൽ ഇനി അങ്ങനെയുള്ള പാത്രങ്ങൾ എടുത്തു കളയാതെ അവയിലെ തുരുമ്പ് വീട്ടിൽ തന്നെ മാറ്റാൻ കഴിയും.

ഭക്ഷണം പാകം ചെയ്ത് ക്ഷീണിച്ചാൽ പോലും ഉപയോഗിച്ച പാത്രങ്ങൾ എത്രയും വേഗം വൃത്തിയാക്കാൻ ശ്രദ്ധക്കുക. എച്ചിലായ പാത്രങ്ങൾ ഒരുപാട് നേരം കഴുകായെ സിങ്കിൽ ഇടുന്നത് അതിൽ തുരുമ്പുണ്ടാകൻ കാരണമാകും. പാചകം ചെയ്ത പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വക്കുന്നതും നല്ലതാണ്. പാത്രം കഴുകാൻ വയ്യാത്ത സാഹചര്യത്തിൽ ഇങ്ങനെ ചൂട് വെള്ളത്തിൽ മുക്കി വച്ചാൽ, പാത്രം തുരുമ്പ് പിടിക്കുന്നതിനെ തടയാൻ സഹായിക്കും.

കാർബൺ സ്റ്റീലോ ഇരുമ്പ് പാത്രങ്ങളോ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ പരമാവധി, ശ്രദ്ധ അവക്ക് കൊടുക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഈ പാത്രങ്ങൾ ഉപയോഗിച്ചു കഴിഞ്ഞാൽ, കഴുകി, നന്നായി ഉണക്കിയ ശേഷം, അൽപ്പം എണ്ണ തേച്ചു വക്കുക. വെളിച്ചെണ്ണയോ ഏതെങ്കിലും വെജിറ്റബിൾ ഓയിലോ പുരട്ടി വക്കുന്നത് പാത്രങ്ങളിലെ ഈർപ്പം ഇല്ലാതാക്കാനും തുരുമ്പ് പിടിക്കാതിരിക്കാനും സഹായിക്കും.

തുരുമ്പ് പിടിക്കാൻ സാധ്യതയുള്ള പാത്രങ്ങൾ വിനാഗിരിയിലോ നാരങ്ങ വെള്ളത്തിലോ കഴുകുന്നത് നല്ലതാണ്. ഇവ രണ്ടും അസിഡിറ്റി ഉള്ളവ ആയതുകൊണ്ട്, തുരുമ്പിനെ ഇല്ലാതാക്കുകയും പാത്രങ്ങൾ സംരക്ഷിക്കുകയും ചെയ്യും.

പാത്രങ്ങൾ ഒരിക്കലും ഇർപ്പത്തിൽ സൂക്ഷിക്കാതിരിക്കുക. പാത്രം നന്നായി ഉണക്കി സൂക്ഷിക്കുന്നത് തുരുമ്പ് പിടിക്കാതിരിക്കാൻ സഹായിക്കും. ഇതിനായി പാത്രം കഴുകി കഴിഞ്ഞാൽ, വെയിലത്ത് വച്ച് ഉണക്കിയ ശേഷം എടുത്ത് വക്കുക.

ഇരുമ്പ് പാത്രങ്ങളാണ് പാചകത്തിന് സൂക്ഷിക്കുന്നതെങ്കിൽ ദ്രാവക രൂപത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ അതിൽ ഏറെ നേരം സൂക്ഷിക്കാതിരിക്കുക. ഇത്തരം ദ്രാവക രൂപത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ സക്ഷിക്കുന്നത് തുരുമ്പിന് ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. തക്കാളി പോലുള്ള ഉപ്പും അമ്ല ഗുണമുള്ളതുമായ പദാർത്ഥങ്ങളാണെങ്കിൽ ഇവ പെട്ടെന്ന് തന്നെ പാത്രത്തിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *