Your Image Description Your Image Description
കോഴിക്കോട്: ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഇ-കൊമേഴ്‌സില്‍ സഹായിക്കുന്നതിനായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, വ്യവസായ -ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ്, നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍, ഇന്‍കുബേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് ആമസോണ്‍ ആണ് സംഭവ് ഹാക്കത്തോണ്‍ 2024 സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, സംരംഭകര്‍, നൂതന ാശയക്കാര്‍, സേവന ദാതാക്കള്‍, ജീവനക്കാര്‍, എസ്എംബികള്‍ ഉള്‍പ്പെടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഉത്പന്നങ്ങളുടെ വിപണനത്തിനായി സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തല്‍, മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്റ് കാര്യക്ഷമമാക്കല്‍, അതിര്‍ത്തി കടന്നുള്ള വാണിജ്യം ലളിതമാക്കല്‍, ഇ-കൊമേഴ്‌സിനായി സുസ്ഥിരമായ പരിഹാരങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവ ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ കൈകാര്യം ചെയ്യും.
ആശയ സമര്‍പ്പണം മുതല്‍ പ്രോട്ടോടൈപ്പ് വികസനം വരെ ഒന്നിലധികം ഘട്ടങ്ങളിലൂടെ പുരോഗമിക്കു ഹാക്കത്തോണ്‍ വ്യവസായ പ്രമുഖര്‍ അടങ്ങു ജൂറി പാനലിന് മുന്നിലെ ഡെമോയോടു കൂടിയായിരിക്കും അവസാനിക്കുക. ആമസോണിന്റെ സിയാറ്റിലെ ആസ്ഥാനത്തേക്കുള്ള പ്രത്യേക സന്ദര്‍ശനവും 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന ക്യാഷ് പ്രൈസുമാണ് സമ്മാനം. നവംബര്‍ 14 ആണ് ആശയ സമര്‍പ്പണത്തിനുള്ള അവസാന തീയതി. നവംബര്‍ 18ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ആശയങ്ങളുടെ പ്രഖ്യാപനം നടത്തും. നവംബര്‍ 24 ആണ് പ്രോട്ടോടൈപ്പ് സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 5,6 തീയതികളില്‍ വെര്‍ച്വല്‍ ഡെമോസ്. ഡിസംബര്‍ 10ന് അന്തിമ വിജയിയെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *