Your Image Description Your Image Description

പുനലൂർ : ട്രെയിനിൽ നിന്നും രേഖകളില്ലാതെ എത്തിച്ച 16.80 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് കൊണ്ടുവന്ന 16.80 ലക്ഷം രൂപയാണ് പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടിച്ചെടുത്തത്.

ഇന്നലെ പുലർച്ചെയാണ് സംഭവം ഉണ്ടായത്. മധുര സ്വദേശി കാമരാജ്ശാലയിൽ എസ്.സുരേഷിനെ (65) പോലീസ് കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ ആർപിഎഫ് നടത്തുന്ന പതിവു പരിശോധനയ്ക്കിടെയാണ് പണം കണ്ടെടുത്തത്.

ഒരു ലക്ഷത്തിന്റെ 12 കെട്ടുകൾ 50,000 രൂപയുടെ 9 കെട്ടുകൾ 30,000 രൂപയുടെ ഒരു കെട്ട് എന്നിങ്ങനെയാണ് പണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി ആദായ നികുതി ഉദ്യോഗസ്ഥർക്കു കൈമാറി. സംഭവത്തിൽ ആർപിഎഫ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *