Your Image Description Your Image Description

ആലപ്പുഴ: ചെക്ക് കേസിലെ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഷുഗർ കൂടിയതോടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരിക്കുന്നു. ആലപ്പുഴ ജില്ലാ ജയിലിലെ ചെക്ക് കേസ് പ്രതി ആലപ്പുഴ പാലസ് വാർഡ് സ്വദേശിയായ കബീർ(55) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് കബീർ മരിച്ചിരുന്നു.

ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *