Your Image Description Your Image Description

പൊന്നാനി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച നരിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (46), പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന ചെറുവളപ്പിൽ ഷഹീർ (22) എന്നിവരെയാണ് പിടികൂടിയത്. ചമ്രവട്ടം ജങ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ രണ്ടാം നിലയിൽ വിദ്യാർത്ഥിക്ക് കഞ്ചാവുപൊതി വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.ഇവരിൽനിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി.ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ.യു. അരുൺ, എസ്. രാജേഷ്, എ.എസ്.ഐ. എലിസബത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, സജുകുമാർ, നാസർ, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫിസർ ആനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *