Your Image Description Your Image Description

തിരുവനന്തപുരം: ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അടങ്ങുന്നതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നും,മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ നൽകാമെന്നും ആഭ്യന്തര വകുപ്പ് മറുപടിയിൽ പറയുന്നു. എന്നാൽ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പുറത്തു വിടണമെന്നും നിയമ വിഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സുനിൽകുമാർ വ്യക്തമാക്കി.നേരത്തെ എ.ഡി.ജി.പി എം.ആർ അജിത്കുമാർ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകിയത്.പാർട്ടി തോൽവിയേറ്റുവാങ്ങാനും സുരേഷ് ഗോപി ജയിക്കാനും പൂരം അലങ്കോലപ്പെട്ട സംഭവങ്ങൾ കാരണമായിട്ടുണ്ടെന്ന് സി.പി.ഐയും സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു. വിവാദമുയർന്നതിനു പിന്നാലെ അന്നത്തെ തൃശൂർ കമീഷണർ അങ്കിത് അശോകിനെ സർക്കാർ മാറ്റിയിരുന്നു.എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് സർക്കാറിന് സമർപ്പിച്ചത്.എന്നാല്ത്സ റിപ്പോർട്ടിൽ അപാകതകളുണ്ടെന്ന് വിലയിരുത്തിയ സർക്കാർ,ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാദമുയർന്നതിനു പിന്നാലെ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി രംഗത്തുവന്ന പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു വി.എസ്.സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ വിമർശനവുമായും സുനിൽകുമാർ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്. പൂരം എങ്ങനെ കലങ്ങിയെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യമുൾപ്പെടെ പരിശോധിക്കും. ഇതിനു തൊട്ടുമുമ്പുവന്ന റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകിയത്.റുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ 30 ദിവസത്തിനകം നൽകണമെന്നാണ് മറുപടിയിൽ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *