Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്രേ​​​ലി സേനയ്ക്ക് സ​​​ഹാ​​​യം ന​​​ൽക​​​രു​​​തെ​​​ന്ന് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​റാ​​​ന്റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തങ്ങളെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള ഇ​​​സ്രേ​​​ലി പദ്ധതിയ്ക്ക് സ​​​ഹാ​​​യം ന​​​ൽക​​​രു​​​തെ​​​ന്നാണ് ഇ​​​റാന്റെ ആവശ്യം.

സൗ​​​ദി, യു​​​എ​​​ഇ, ജോ​​​ർ​​​ദാ​​​ൻ, ഖ​​​ത്ത​​​ർ മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽകി​​​യ​​​ത്.മാ​​​സാ​​​ദ്യം ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ൽകു​​​മെ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ത​​​ങ്ങ​​​ളു​​​ടെ ഭാഗത്ത് നിന്നും സൈ​​​നി​​​ക ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ വി​​​മു​​​ഖ​​​ത ഉ​​​ള്ള​​​താ​​​യി അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യെ അ​​​റി​​​യി​​​ച്ചു.ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങളെ ത​​​ങ്ങ​​​ളു​​​ടെ ആ​​​കാ​​​ശ​​​ത്തു പ​​​റ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് സൗ​​​ദി, ഖ​​​ത്ത​​​ർ, യു​​​എ​​​ഇ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​താ​​​യി റിപ്പോർട്ടുകൾ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *