Your Image Description Your Image Description

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. മും​ബൈ ബാ​ന്ധ്ര​യി​ൽ​വ​ച്ച് കാ​റി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടി വെച്ചത്. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ൻ​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം നേ​താ​വാണ് അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് പ്രവർത്തകനായി ആ​രം​ഭി​ച്ച അ​ദ്ദേ​ഹം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി ആ​യി​രു​ന്നു.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് വി​ട്ട് എ​ൻ​സി​പി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തേ​ക്ക് ചേ​ക്കേ​റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *