Your Image Description Your Image Description

ഇന്ത്യൻ സോഫ്‌റ്റ്‌വെയർ വ്യവസായ രംഗത്തെ ഫ്രഷർമാരുടെ കാലതാമസം സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് പുതിയ നിയമന പ്രക്രിയ. റിക്രൂട്ട്‌മെൻ്റ് തട്ടിപ്പുകൾ തടയുക മാത്രമല്ല, ഉദ്യോഗാർത്ഥികൾക്ക് മികച്ച റിക്രൂട്ട്മന്റ് അനുഭവം നൽകുകയും ചെയ്യുന്ന നടപടിയാണിത്. റിക്രൂട്ട്മൻ്റ് പ്രക്രിയ പൂർണമായിം കടലാസ് രഹിതമാക്കാനാണ് ഇൻഫോസിസ് ശ്രമിക്കുന്നത്.ഇൻഫോസിസ് കരിയർ വെബ്‌സൈറ്റിലും അറിയിപ്പ് ഇൻഫോസിസിൻ്റെ കരിയർ വെബ്‌സൈറ്റിലും ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻഫോസിസിൻ്റെ ഓഫർ ലെറ്ററും അനുബന്ധ രേഖകളും കരിയർ സൈറ്റിൽ മാത്രമേ ലഭ്യമാകൂ എന്ന പ്രധാന അറിയിപ്പാണ് ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ ഓഫർ ലെറ്ററുകൾ അറ്റാച്ച് ചെയ്ത ഇമെയിലുകൾ അയയ്ക്കില്ല എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. https://career.infosys.com/offerValidation എന്ന ലിങ്കിലൂടെ ഓഫർ ലെറ്ററിന് ആക്സസ് ലഭിക്കും.പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ കമ്പനിയുടെ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കമ്പനി ആവശ്യപ്പെടും. തൊഴിൽ നിയമനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും റിക്രൂട്ട്‌മെൻ്റ് പ്രക്രിയകളിലെ ദുരുപയോഗം തടയുന്നതിനും ഉദ്യോഗാർത്ഥികൾ തട്ടിപ്പിന് ഇരയാകാതിരിക്കാനുമാണ് പുതിയ നടപടി. ഇന്ത്യൻ സോഫ്‌റ്റ്‌വെയർ മേഖലയിൽ അനുഭവസമ്പത്തില്ലാത്തവരുടെ നിയമനം വൈകുന്നു എന്ന പരാതികൾക്കിടയിലാണ് കാലതാമസം സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് പുതിയ നിയമന പ്രക്രിയ വൈകുന്നത്. ഈ സമീപനം റിക്രൂട്ട്‌മെൻ്റ് തട്ടിപ്പ് തടയാൻ സഹായിക്കുമെന്ന് മാത്രമല്ല മറ്റ് തൊഴിലുടമകളുടെ ഓഫ‍ർ ലെറ്റർ താരതമ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ നിയമനം ഒഴിവാക്കുന്നത് തടയാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *