Your Image Description Your Image Description

തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വീട്ടിൽ വച്ചിരുന്ന പഴങ്ങളിൽ നിന്നും വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ തൊലികളഞ്ഞ് കുഞ്ഞിന്റെ വായിൽ വച്ചു കൊടുക്കുകയായിരുന്നു.

കുട്ടികളുടെ കരച്ചിൽ കേട്ട് മാതാവ് ഓടി എത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ തൊണ്ടയിൽ റംബൂട്ടാൻ കുടുങ്ങിയെന്ന് മനസിലായത്.കുട്ടിയെ ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഡോക്ടർ തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തു. കുട്ടിക്ക് കൃത്രിമ ശ്വാസം നൽകി. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ സാധ്യമായതെല്ലാം ചെയ്തെങ്കിലും വെള്ളിയാഴ്ച വെളിപ്പിന് മരണം സംഭവിക്കുകയായിരുന്നു.

നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *