Your Image Description Your Image Description

കൊച്ചി:അവസരവാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും സഹസംവിധായകയായ മാവേലിക്കര സ്വദേശിനിയെ പീഡിപ്പിചെന്ന പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സഹസംവിധായകയെ പീഡിപ്പിച്ച പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ ബലാൽ സംഘത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. വിജിത്ത് സിനിമ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണി ആണെന്നും പരാതിയിൽ പറയുന്നു. ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തായ വിജിത്ത് പറഞ്ഞതിനെ തുടർന്ന് സംവിധായകൻ സുരേഷ് തിരുവല്ലയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് പോയി കണ്ടപ്പോഴാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പലപ്പോഴും വിജിതും പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *