Your Image Description Your Image Description

പാലക്കാട് : ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സുഷമ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ.സുവിന്‍ ആനന്ദ് ദിനാചരണ സന്ദേശം നല്‍കി. ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം മുന്‍ഗണന നല്‍കാന്‍ സമയമായി ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്കായി ‘തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം’ എന്ന വിഷയത്തെക്കുറിച്ച് അര്‍ധ ദിന ബോധവത്കരണ ശില്പശാല നടത്തി. ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. നീതു സുരേഷ് ബാബു ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

പൊലീസ്, വനിതാ ശിശുവികസനം, എക്‌സൈസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ബോധവല്‍കരണ ശില്‍പശാലയില്‍ പങ്കെടുത്തത്.
ജില്ലാ നഴ്‌സിങ്ങ് ഓഫീസര്‍ കെ. രാധാമണി, ജില്ലാ എം.സി.എച്ച് ഓഫീസര്‍ കെ. പാര്‍വ്വതി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, പി.പി രജിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *