Your Image Description Your Image Description

കുളത്തൂപ്പുഴ : സർക്കാർ വിദേശമദ്യശാലയിൽ നിന്ന്‌ അനധികൃതമായി മദ്യം വാങ്ങി വിൽപ്പന നടത്താൻ ഉപയോഗിച്ച രണ്ട് പേർ അറസ്റ്റിൽ.ഇവരെ കുളത്തൂപ്പുഴ പോലീസ് പിടികൂടുകയായിരുന്നു.

കുളത്തൂപ്പുഴ മഠത്തിക്കോണം ചരുവിള പുത്തൻവീട്ടിൽ മുരുകൻ (72), കല്ലുവെട്ടാംകുഴി ചരുവിള പുത്തൻവീട്ടിൽ തോമസ് (64) എന്നിവരാണ് പിടിയിലായത്.

പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിൽ മടത്തറയിൽനിന്ന്‌ കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന സ്വകാര്യബസിൽ ഡാലി ഭാഗത്തുവച്ചാണ് മദ്യം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *