Your Image Description Your Image Description

കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും ആവശ്യപ്പെട്ടത്.

ഓം പ്രകാശിന്റെ നേതൃത്വത്തിൽ വിദേശത്ത് നിന്നും കൊക്കയ്ൻ കടത്തി കൊച്ചിയിൽ വില്പനയ്ക്ക് എത്തിച്ചുവെന്ന് പോലീസ് കണ്ടെത്തി.

ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചത്.റിമാൻൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *