Your Image Description Your Image Description

ചി​റ്റൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​വ​വ​ര​ൻ മ​രി​ച്ചു. ഒ​രാ​ളെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തിന് ഗോ​പാ​ല​പു​രം ആ​ർ​ടി​ഒ ചെ​ക്പോ​സ്റ്റി​ന് സ​മീ​പമാണ് അപകടം ഉണ്ടായത്.കൊ​ഴി​ഞ്ഞാ​മ്പാ​റ വ​ണ്ണാ​മ​ട ഹ​രി​ജ​ൻ കോ​ള​നി​യി​ലെ സു​ബ്ര​മ​ണ്യ​ന്‍റെ മ​ക​ൻ പ്ര​കാ​ശ്(24) ആ​ണ് മ​രി​ച്ച​ത്. മൂ​ങ്കി​ൽ​മ​ട സ്വ​ദേ​ശി കാ​ർ​ത്തി​ക്(18) ആ​ണ് ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​ക​ല്ലി​ലു​ള്ള സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പ്ര​കാ​ശ​ൻ ത​മി​ഴ്നാ​ട്ടി​ൽ പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​ണ്. പ്ര​കാ​ശി​ന്‍റെ വി​വാ​ഹം 31 ദി​വ​സം മു​ൻ​പാ​ണ് ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *