Your Image Description Your Image Description

ഇടുക്കി: ഹോട്ടലിനു ഫിറ്റ്നസ് സെര്ടിഫിക്കറ്റു അനുവദിക്കുന്നതിനായി ഹോട്ടൽ ഉടമയിൽ നിന്നും 75000 കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു. 75000 കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർ എൽ മനോജിനെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനാണ് കൈക്കൂലി വാങ്ങിയത്.ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. സസ്പെൻഷനിലായിരുന്ന ഡോ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷൻ സ്റ്റേ വാങ്ങിയിരുന്നു. ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *