Your Image Description Your Image Description

തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസർ പരുത്തിപ്പള്ളി ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസറുടെ കസേരയിൽ അതിക്രമിച്ച് കയറി ഇരുന്നു. തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസിൽ ആണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാര്‍ ആണ് അതിക്രമിച്ച് കയറിയത്.

നിലവിലെ റെയ്ഞ്ച് ഓഫീസർ ശ്രീജുവിൻ്റെ ബോർഡും വലിച്ചെറിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും ഇതേ സ്ഥലത്ത് നിയമനം നൽകിയില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സംഭവത്തില്‍ വനം വകുപ്പ് പൊലീസിൽ കേസ് നൽകി. ഇതോടെ സുധീഷ് കുമാറിനെതിരെ വീണ്ടും നടപടിയുണ്ടാകും. നിരവധി ആരോപണങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.

Leave a Reply

Your email address will not be published. Required fields are marked *