Your Image Description Your Image Description

കതിരൂര്‍ : കതിരൂര്‍ആറാംമൈലിലെ ലോട്ടറി കടയില്‍ നിന്നും കള്ളനോട്ടുകള്‍ നല്‍കി ഓണം ബമ്ബര്‍ ടിക്കറ്റുകള്‍ വാങ്ങിച്ചുവെന്ന പരാതിയില്‍ കതിരൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ആറാം മൈല്‍ എരുവട്ടി റോഡിലെ ത്രീസ്റ്റാര്‍ ലോട്ടറി ഏജന്‍സിയിലാണ് തട്ടിപ്പ് നടന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആറാം മൈല്‍ എരുവട്ടി റോഡില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ത്രീസ്റ്റാര്‍ ലോട്ടറി സ്റ്റാളിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ രണ്ട് യുവാക്കളെത്തി 500 രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ നല്‍കി 25 കോടി ഒന്നാം സമ്മാനത്തുകയുള്ള മൂന്ന് ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നു. ഈ സമയം ജീവനക്കാരിയായ റീത്ത മാത്രമാണ് കടയിലുണ്ടായിരുന്നത്. വൈകീട്ട് ബാബു എത്തിയപ്പോഴാണ് 500 രൂപ നോട്ടുകളില്‍ പന്തികേടുള്ളതായി തോന്നിയത്.

കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഒരേ നമ്പറുകളിലുള്ള കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. ഉടന്‍ കതിരൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നും ജീവനക്കാരിയായ റീത്ത പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കതിരൂര്‍ പൊലിസ് സമീപത്തെ സി സി ടിവികള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. .

Leave a Reply

Your email address will not be published. Required fields are marked *