Your Image Description Your Image Description

പി എൻ പി മെറ്റ് ലൈഫിന്റെ പതിനേഴാമത് ശാഖയാണ് ചാലക്കുടിയിൽ ആരംഭിച്ചിരിക്കുന്നത്. പുതിയ ബ്രാഞ്ച് തുറന്നതോടെ പിഎൻബി മെറ്റ് ലൈഫിന് ഏറ്റവും കൂടുതൽ ബ്രാഞ്ചുകൾ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇൻഷുറൻസ് സംബന്ധമായ പരിഹാരങ്ങൾക്കായുള്ള വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിന് പുതിയ ശാഖ പ്രയോജനം ചെയ്യും. പുതിയ ബ്രാഞ്ച് തൃശ്ശൂർ ജില്ലയിൽ തുറന്നത് വഴി കേരളത്തിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത് ഡിസ്ട്രിബ്യൂഷൻ ഓഫീസർ ആയ സുധീപ് പി ബി പറഞ്ഞു കൂടുതൽ സൗകര്യത്തിനും ഉപഭോകൃത സംതൃപ്തിക്കും വേണ്ടി ഉപഭോകൃത ടച്ച് പോയിന്റുകൽ മെച്ചപ്പെടുത്തും .2024 സാമ്പത്തിക വർഷത്തിൽ 100% വ്യക്തിഗത ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ നേട്ടം മെറ്റ്ലൈഫ് സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *