Your Image Description Your Image Description

സംസ്ഥാനത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അംഗങ്ങളുടെ റേഷൻ കാർഡ് മാസ്റ്ററിംഗിനുള്ള ഉള്ള സമയം ഒക്ടോബർ 25 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ മുൻഗണന കാർഡുകളായ മഞ്ഞ പിങ്ക് കാർഡുകൾക്ക് മാസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ കെ വിജയൻ എംഎൽഎ നൽകിയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *