Your Image Description Your Image Description

പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപ് ആണ് പിടിയിലായത്. ടൂറിസ്റ്റ് ഹോമിന്റെ മറവിൽ പുതുച്ചേരി മദ്യം സംഭരിച്ചു വിൽപ്പന നടത്തുകയായിരുന്നു യുവാവ്. 22.5 ലിറ്റർ പുതുച്ചേരി മദ്യം 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും മദ്യം കടത്തി വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. തൃശ്ശൂർ ഹോമിൽ ആണ് സംഭവം നടന്നത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോബിയുടെ നിർദ്ദേശപ്രകാരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *