Your Image Description Your Image Description

രാമപുരം സെൻറ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിയൻറെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷിയാണ് വിളഞ്ഞ കൊയ്ത്തിനു തയ്യാറായി നിൽക്കുന്നത്. നെൽകൃഷിയുടെ ഞാറ് നടീൽ കർമ്മം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മാത്തച്ചൻ പുതിയിടത്തുചാലിൽ കഴിഞ്ഞ ജൂണിൽ നിർവഹിച്ചിരുന്നു. തവളക്കണ്ണൻ എന്ന നാടൻ ഇനത്തിൽ പെട്ട നെല്ലാണ് കൊണ്ടാട് പാടശേഖരത്തിൽപെട്ട ചൂരവേലിപാടത്തെ നിലത്ത് നട്ടത്. 50 എൻഎസ്എസ് വളണ്ടിയർമാർ, പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സ്, ചൂരവേലി മധു എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കൃഷികൾ നടത്തിയത്. പൂർണ്ണമായും ജൈവരീതിയിലുള്ള കൃഷിയും നാടിനത്തിൽപ്പെട്ട വെച്ചൂർ പശുവിനെ ചാണകവും മൂത്രവും ആണ് വളമായിട്ട് ഉപയോഗിച്ചത്. അടിവളമായിട്ട് ജീവാമൃതവും . 45 ദിവസത്തിനുള്ളിൽ മൂന്ന് തവണ വളപ്രയോഗം നടത്തി തുടർന്ന് ഒരു മാസത്തെ ഇടവേളകളിൽ വളപ്രയോഗം തുടരുന്നു. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് കൃഷിചെയ്തത് . കിളികളുടെ ശല്യം ഒഴിവാക്കാൻ കുട്ടികൾ ഉപയോഗിച്ച വിദ്യ തെങ്ങിൻറെ കവളൻ മടക്കല നാട്ടിനിർത്തൽ എന്നിവയാണ്.ക്ലാസ് കഴിഞ്ഞും കുട്ടികൾ കൃഷിയുടെ പരിചരണത്തിനായി പാടശേഖരത്തിൽ എത്തിയിരുന്നു. സുഭാഷ് പാലേക്കറിന്റെ സീറോ ബഡ്ജറ്റ് കൃഷി രീതി രീതിയാണ് ഇവർ അനുവർത്തിച്ചത് .ഏകദേശം 75 പറ നെല്ല് ലഭിക്കും എന്നാണ് പ്രതീക്ഷ. ഒരാഴ്ചക്കുള്ളിൽ എൻഎസ്എസ് വളണ്ടിയർമാർ കൊയ്ത്തിനായി പാടിത്തിറങ്ങും. സ്കൂൾ മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെയും സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യുവിന്റെയും അധ്യാപകരുടെയും പിടിഎയുടെയും പൂർണ്ണ പിന്തുണയോടു കൂടിയാണ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലെക്സും വോളണ്ടിയര്മാരും ചരിത്രം വിളിക്കാനായി ഇറങ്ങിത്തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *