Your Image Description Your Image Description

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ധ​ന​ന​യം പ്ര​ഖ്യാ​പി​ച്ചു. തുടർച്ചയായി പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തു​ട​രാ​ൻ ധ​ന​ന​യ​സ​മ​തി തീ​രു​മാ​നി​ച്ച​തെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്.

ഒക്ടോബർ 7 നും 9 നും ഇടയിൽ ചേർന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗമാണ് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.

നാ​ണ​യ​പ്പെ​രു​പ്പം 4.8 ശ​ത​മാ​ന​മാ​ന​തി​ന് അ​ടു​ത്താ​യി​രി​ക്കു​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വിലയിരുത്തൽ. 2025 സാ​ന്പ​ത്തി​ക വ​ർ​ഷം വ​രെ നാ​ണ​യ​പ്പെ​രു​പ്പം അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ആ​ർ​ബി​ഐ​യു​ടെ കണക്കുകൂട്ടൽ.രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച നി​ര​ക്ക് ഏ​ഴ് ശ​ത​മാ​നത്തിനു മു​ക​ളി​ൽ 2025 സാ​ന്പ​ത്തി​ക വ​ർ​ഷം നി​ല​നി​ർ​ത്തു​മെ​ന്നും ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *