Your Image Description Your Image Description

ചെന്നൈ : തെന്നിന്ത്യൻ താരം നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി റിലീസിനൊരുങ്ങുന്നു.2022ലാണ് നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിടുമ്പോളാണ് വിവാഹവീഡിയോ പുറത്തെത്തുന്നത്.വിവാഹദൃശ്യങ്ങള്‍ ഒ.ടി.ടിയില്‍ ഡോക്യുമെന്ററിയായി സ്ട്രീം ചെയ്യുന്നത് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്.

തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.
വളരെ ആഡംബരമായി നടന്ന ഈ വിവാഹത്തിന്റെ വീഡിയോയും കൂടുതൽ ചിത്രങ്ങളും ഒന്നും താരങ്ങളോ മറ്റ് ബന്ധുക്കളോ പുറത്തുവിട്ടിരുന്നില്ല.

സൂപ്പര്‍സ്റ്റാറുകളായ രജനികാന്ത്, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി എന്നിവരടക്കം വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.ഡോക്യുമെന്ററിക്ക് നയൻതാരയ്ക്ക് 25 കോടതിയാണ് നെറ്റ്ഫ്ലിക്സ് നൽകിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, വാടകഗര്‍ഭപാത്രത്തിലൂടെ ദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2022ല്‍ ആണ് കുടുംബത്തിലേക്ക് പുതിയ അതിഥികള്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *