Your Image Description Your Image Description

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​രു​വോ​ണം ബം​പ​ര്‍ ന​റു​ക്കെ​ടുപ്പ് ഇന്ന്.25 കോ​​​ടി രൂ​​​പയാണ് ഒ​​​ന്നാം സ​​​മ്മാ​​​നം.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ര്‍​ഖി ഭ​​​വ​​​നി​​​ല്‍ ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.30ന് വി.​​​കെ. ​പ്ര​​​ശാ​​​ന്ത് എം​​​എ​​​എ​​​ല്‍​എ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യു​​​ള്ള പൂ​​​ജാ ബം​​​പറി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍.​​​ ബാ​​​ല​​​ഗോ​​​പാ​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മ​​​ണി​​​ക്ക് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​ക്കേ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 71,35,938 ടി​​​ക്ക​​​റ്റു​​​ക​​​ള്‍ വി​​​റ്റു​​​പോ​​​യി​​​ട്ടു​​​ണ്ട്.

ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​ഞ്ച് പേർക്കായി ന​​​ല്‍​കു​​​ന്ന ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​ണ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന പൂ​​​ജാ ബം​​​പ​​​റി​​​ന്‍റെ മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 10 ല​​​ക്ഷം രൂ​​​പ​​​യും (ഓ​​​രോ പ​​​ര​​​മ്പ​​​ര​​​യ്ക്കും ര​​​ണ്ടു വീ​​​തം), നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും(​​​അ​​​ഞ്ചു പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്ക്), അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും (​​​അ​​​ഞ്ചു പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്ക്) ല​​​ഭി​​​ക്കും. 5000, 1000, 500, 300 രൂ​​​പ​​​യു​​​ടെ മ​​​റ്റ് നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഡി​​​സം​​​ബ​​​ര്‍ നാലിന് ​​​ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന പൂ​​​ജാ ബം​​​പ​​​റി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ല 300 രൂ​​​പ​​​യാ​​​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *