Your Image Description Your Image Description

തിരുവല്ല: മൊബൈൽ ഫോൺ മോഷ്ടാക്കൾ അറസ്റ്റിൽ. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ അൽത്താഫ് (23), കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടിൽ അഷറഫ് (50), എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

റയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നും 12,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ഇവർ മോഷ്ടിച്ചത്. മൊബൈൽ ഫോൺ ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാനത്തൊഴിലാളിയ്ക്ക് വിൽപന നടത്തി.

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *