Your Image Description Your Image Description

ബഹിരാകാശയാത്രികരെ ചന്ദ്രനിലെത്തിക്കാനുള്ള പുതിയ പദ്ധതിയുമായി ചൈന. 2030ഓടെ ഇത് യാഥാർത്ഥ്യമാക്കിത്തീർക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതി​ന്റെ ഭാ​ഗമായി യാത്രികര്‍ക്ക് ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ധരിക്കാനുള്ള സ്‌പേസ്‌സ്യൂട്ട് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. ഇതിലൂടെയാണ് ചൈന തങ്ങളുടെ ചാന്ദ്ര ദൗത്യം പങ്കുവെച്ചത്. തങ്ങളുടെ ബഹിരാകാശ പദ്ധതികളില്‍ ഈ പദ്ധതി വലിയൊരു നാഴികക്കല്ലായി മാറുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

ചൈന മേന്നെഡ് സ്‌പേസ് ഏജന്‍സിയാണ് വെളുപ്പ്-ചുവപ്പ് നിറങ്ങളിലുള്ള സ്‌പേസ് സ്യൂട്ട് തയ്യാറാക്കിയത്. ചന്ദ്രനിലെ അത്യുഷ്ണതാപവും റേഡിയേഷന്‍ രശ്മികളും പൊടിപടലങ്ങളും പ്രതിരോധിക്കാന്‍ ശേഷിയുള്ളയാണ് ഈ സ്‌പേസ് സ്യൂട്ട്. ചന്ദ്രോപരിതലത്തില്‍ സുഗമമായി ചലിക്കാന്‍ കഴിയുന്ന വിധത്തിലാണ് സ്യൂട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താവിഭാഗം റിപ്പോര്‍ട്ടുചെയ്യുന്നു.

ഈ സ്യൂട്ടിൽ രണ്ടു വ്യത്യസ്ത ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ദൂര-ഹ്രസ്വ ക്യാമറകളാണത്. കൂടാതെ ഓപറേഷന്‍ കണ്‍സോള്‍, ഗ്ലെയര്‍ -പ്രൂഫ് ഹെല്‍മെറ്റ് വിസര്‍ തുടങ്ങിയവയും സ്യൂട്ടില്‍ സജ്ജമാക്കിയിട്ടുണ്ട്. ലോകശ്രദ്ധയാകര്‍ഷിച്ച ഈ പുതിയ സാങ്കേതികവൈദഗ്ദ്യത്തെക്കുറിച്ച് ചൈനയിലെ മുതിര്‍ന്ന ബഹിരാകാശശാസ്ത്രജ്ഞരാണ് വിവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *