Your Image Description Your Image Description

പല കാരണങ്ങൾ കൊണ്ട് പലർക്കും ക്ഷീണമുണ്ടാവാറുണ്ട്. കൃത്യമായ ഊർജ്ജം ലഭിച്ചാൽ ക്ഷീണം മാറിയേക്കാം. ഇതിനായി ചില ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കും. ക്ഷീണം അകറ്റാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ഭക്ഷണങ്ങളേതൊക്കെയെന്ന് നോക്കൂ.

1. ഓട്സ്

കാർബോഹൈട്രേറ്റും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർ‌ജ്ജം ലഭിക്കാൻ സഹായിക്കും.

2. വാഴപ്പഴം

കാർബോഹൈട്രേറ്റിൻറെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കും.

3. ബദാം

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊർ‌ജ്ജം ലഭിക്കാൻ സഹായിക്കും.

4. ചീര

അയേണിൻറെ മികച്ച ഉറവിടമാണ് ചീര. അയേണിൻറെ കുറവു മൂലമുള്ള ക്ഷീണവും വിളർച്ചയും തടയാൻ ചീര കഴിക്കാം.

5. മുട്ട

പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കാൻ സഹായിക്കും.

6. ഈന്തപ്പഴം

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എൻർജി ലഭിക്കാൻ സഹായിക്കും.

7. പയറുവർഗങ്ങൾ

പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊർ‌ജ്ജം ലഭിക്കാൻ സഹായിക്കും.

8. മധുരക്കിഴങ്ങ്

ഫൈബറും കാർബോയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും എനർജി ലഭിക്കാൻ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *