Your Image Description Your Image Description

നിലവിൽ ഏറ്റവും കൂടുതൽ കോൺടെന്റ് ക്രീയേറ്റർമാരും കാഴ്ചക്കാരും ഉള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. മികച്ച ഒരു വരുമാനമാർഗം കൂടിയാണ് യൂട്യൂബ്. പലപ്പോഴായി നിരവധി ഫീച്ചറുകളാണ് കമ്പനി ഉപയോക്താക്കൾക്കും ക്രീയേറ്റർമാർക്കുമായി നൽകുന്നത്. ഇപ്പോഴിതാ യൂട്യൂബ് ഷോർട്സിൽ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് യൂട്യൂബ്. ഇത് സ്രഷ്‌ടാക്കൾക്ക് കൂടുതൽ എളുപ്പവും രസകരവുമാക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദൈർഘ്യമേറിയ വെർട്ടിക്കൽ വീഡിയോകൾ സൃഷ്ടിക്കാനുള്ള കഴിവ് വിപുലീകരിക്കുന്നതായി യൂട്യൂബ് സ്ഥിരീകരിച്ചു. യൂട്യൂബിൻ്റെ മുഴുവൻ സാധ്യതകളും പര്യവേക്ഷണം ചെയ്യാൻ അനുവദിക്കണമെന്ന് നിരവധി സ്രഷ്‌ടാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. യൂട്യൂബ് ഷോർട്ട്‌സ്, ഇൻസ്റ്റാഗ്രാം റീൽസിന്റെ ആൾട്ടർനേറ്റീവ് ആയി 2020ൽ ആണ് വീണ്ടും ലോഞ്ച് ചെയ്തത്. അന്ന് മുതൽ ഉപയോക്താക്കൾക്ക് 60 സെക്കൻഡ് വരെ വീഡിയോ മാത്രമേ റെക്കോർഡ് ചെയ്യാൻ കഴിയുമായിരുന്നുള്ളു.

എന്നാൽ ഇപ്പോൾ, ഒക്ടോബർ 15 മുതൽ 3 മിനിറ്റ് വരെ വീഡിയോ റെക്കോർഡ് ചെയ്യാൻ സ്രഷ്‌ടാക്കളെ ഇത് അനുവദിക്കും. ഒരു ബ്ലോഗ് പോസ്റ്റിൽ കമ്പനി പറഞ്ഞത് ഇങ്ങനെ: ”ഇത് സ്രഷ്‌ടാക്കൾ ഏറ്റവും കൂടുതൽ അഭ്യർത്ഥിച്ച ഫീച്ചറായിരുന്നു. അതിനാൽ നിങ്ങളുടെ കഥ പറയാൻ നിങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്”.

ചതുര ആകൃതിയിലോ ഉയരത്തിലോ ഉള്ള വീഡിയോകൾക്ക് ഈ മാറ്റം ബാധകമാണ് എന്നും ഒക്ടോബർ 15ന് മുമ്പ് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെ ബാധിക്കില്ലെന്നും ബ്ലോഗ് പോസ്റ്റിൽ കമ്പനി പറയുന്നു. വരും മാസങ്ങളിൽ ദൈർഘ്യമേറിയ ഷോർട്ട്‌സിന് ഉള്ള ശുപാർശകൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു.

യൂട്യൂബ് ഷോർട്ട്സിലേക്ക് ഉള്ള മറ്റ് അപ്ഡേറ്റുകൾ: യൂട്യൂബ് ഷോർട്ട്സ് പ്ലെയറിനെ ഇപ്പോൾ സ്‌ട്രീംലൈൻ ചെയ്‌ത രൂപത്തോടെ അപ്‌ഡേറ്റ് ചെയ്‌തു. സ്രഷ്‌ടാക്കളുടെ ഉള്ളടക്കം സെന്റർ സ്റ്റേജിൽ എത്താനും കാഴ്ചക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ പുതിയ അപ്‌ഡേറ്റ് അനുവദിക്കുന്നു.

ഉപയോക്താക്കൾക്ക് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഷോർട്സ് എളുപ്പത്തിൽ പുനർനിർമ്മിക്കാൻ കഴിയും. ഇത് പുതിയ ഓഡിയോ ചേർക്കാൻ അവരെ അനുവദിക്കുന്നു. ഒരാൾക്ക് അവർ ഇഷ്ടപ്പെടുന്ന ഷോർട്ടിൽ “റീമിക്സ്” ടാപ്പ് ചെയ്ത് “യൂസ് ദിസ് ടെംപ്ലേറ്റ്” ഓപ്‌ഷൻ തിരഞ്ഞെടുത്ത് ടെംപ്ലേറ്റുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. വരും മാസങ്ങളിൽ, ഉപയോക്താക്കൾക്ക് അവരുടെ ഷോർട്ട്സ് ക്യാമറയിൽ നിന്ന് തന്നെ യൂട്യൂബ് ഉള്ളടക്കത്തിൻ്റെ വിൻഡോയിലേക്ക് ഒരു ടാപ്പിലൂടെ പോകാൻ സാധിക്കും.

ഇത് അവരുടെ പ്രിയപ്പെട്ട വീഡിയോകളിൽ നിന്നും മ്യുസിക്ക് വീഡിയോകളിൽ നിന്നും മറ്റും ക്ലിപ്പുകൾ റീമിക്‌സ് ചെയ്യുന്നത് എളുപ്പമാക്കും. യൂട്യൂബിൽ ഉടനീളം ഉള്ള ഒന്നിലധികം ക്ലിപ്പുകളിൽ നിന്ന് ഉള്ളടക്കം പിൻവലിക്കാനും ഇത് നിങ്ങളെ അനുവദിക്കും എന്ന് കമ്പനി കൂട്ടിച്ചേർത്തു. മാത്രമല്ല, ഗൂഗിൾ ഡീപ്മൈൻഡിന്റെ വീഡിയോ ജനറേറ്റിംഗ് മോഡൽ, വിയോ, യൂട്യൂബ് ഷോർടിസിലേക്ക് വരുന്നു.

കൂടുതൽ നല്ല വീഡിയോ പശ്ചാത്തലങ്ങളും ഒറ്റപ്പെട്ട വീഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് സ്രഷ്‌ടാക്കൾക്ക് അവരുടെ ആശയങ്ങൾ ജീവസുറ്റതാക്കാൻ കഴിയും. “ഷോ ഫ്യുവർ ഷോർട്ട്‌സ് ” ഓപ്‌ഷൻ ഉപയോഗിച്ച് ഷോർട്ട്‌സ് കസ്റ്റമൈസ് ചെയ്യാനും ഇത് സ്രഷ്‌ടാക്കളെ അനുവദിക്കും. ഹോം ഫീഡിലെ ഏത് ഷോർട്ട്സ് ഗ്രിഡിൻ്റെയും മുകളിൽ വലത് വശത്തുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് ഈ സെറ്റിംഗ്സ് തിരഞ്ഞെടുക്കാനാകും. ഇതോടെ, ഹോം ഫീഡിൽ നിങ്ങൾക്ക് കുറച്ച് ഷോർട്ട്‌സ് മാത്രമേ ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *