Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് അതിന്‍റെ ഏറ്റവും പുതിയ ആഭരണ ശേഖരമായ നവ്-റാണി കളക്ഷന്‍ വിപണിയിലവതരിപ്പിച്ചു. ആധുനിക വനിതകള്‍ക്കായുള്ള രാജകീയ സ്വർണാഭരണ ശേഖരമാണ് നവ്-റാണി കളക്ഷന്‍. ആധുനികതയുടേയും ക്ലാസിക് ചാരുതയുടേയും സമ്പൂർണ സന്തുലിതാവസ്ഥ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ് പുതിയ ആഭരണ ശേഖരത്തിന്‍റെ രൂപകല്‌പന.

 രാജസദസുകള്‍, പ്രൗഢിയുള്ള കൊട്ടാരങ്ങള്‍, നിലവറകള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമിച്ചിട്ടുള്ള നവ്-റാണി ആഭരണങ്ങള്‍ അതിവിദഗ്‌ധ കരകൗശല നൈപുണ്യത്തെ സമകാലിക ശൈലിയുമായി ലയിപ്പിച്ചിട്ടുള്ളവയാണ്. ബാദ്റൂമിലെ മിഴിവാർന്ന കുന്ദന്‍, കജാര്‍, മിറര്‍ ഫിനിഷുള്ള ഗ്ലാസ് ഇനാമല്‍ വർക്ക് എന്നിവയിലൂടെ മികച്ച കരകൗശല ശേഖരമാണ് അവതരിപ്പിക്കുന്നത്. ജാളി പാറ്റേണുകള്‍, റാസ് റാവ, പർതാജ് ടെക്‌നിക്കുകള്‍,  ചാന്ദക്, കാൽഗി മോട്ടിഫുകള്‍ എന്നിവയെല്ലാം കൂടി ചേരുമ്പോള്‍ ഈ ആഭരണങ്ങള്‍ കൂടുതല്‍ രാജകീയവും ആധുനികതയും ഉള്ളതായിത്തീരുന്നു. 3ഡി ലേസര്‍ കട്ട് മുത്തുകളും കാസ്റ്റ് ചെയ്ത സ്റ്റാമ്പുകളും ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഓരോ നവ്-റാണി ആഭരണവും രാജകീയ സമൃദ്ധിയുടെ അടയാളമാണ്.

 രാജകീയ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിദഗ്‌ധ കരകൗശല വൈദഗ്ധ്യത്തോടെ നിർമിച്ച നവ്-റാണി ആഭരണ ശേഖരം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത് പറഞ്ഞു. നമ്മുടെ കരകൗശല വിദഗ്‌ധരുടെ അസാധാരണ വൈദഗ്ധ്യവും പരമ്പരാഗത സങ്കേതങ്ങളെ ആധുനിക രൂപ കല്‌പനകളാക്കി മാറ്റാനുള്ള അവരുടെ കഴിവും പ്രകടമാക്കിക്കൊണ്ട്  അതിസൂക്ഷ്മമായി രൂപപ്പെടുത്തിയിരിക്കുന്നതാണ് ഈ ശേഖരത്തിലെ  ഓരോ ആഭരണങ്ങളെന്നും രേവതി കാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *