Your Image Description Your Image Description

ല​​​ണ്ട​​​ൻ: ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രഹസ്യം ചോർത്താൻ ശ്രമിച്ചെന്ന് മു​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ.

ത​ന്‍റെ ബാ​ത്റൂ​മി​ൽ ശ​ബ്ദം പി​ടി​ച്ചെ​ടു​ക്കു​ന്ന ര​ഹ​സ്യ​ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു​വെന്നാണ് ബോ​റി​സ് ജോ​ൺ​സ​ൻ വെളുപ്പെടുത്തിയത്.അദ്ദേഹം ര​ചി​ച്ച ‘അ​ൺ​ലീ​ഷ്ഡ്’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഈ ​മാ​സം 10നു ​പു​റ​ത്തി​റ​ങ്ങു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം ഒ​രു പ​ത്ര​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ജോ​​​ൺ​​​സ​​​ൻ ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണു സം​​​ഭ​​​വം. ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ജോ​​​ൺ​​​സ​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ നെ​​​ത​​​ന്യാ​​​ഹു ബാ​​​ത്റൂ​​​മി​​​ൽ പോ​​​യി. പി​​​ന്നീ​​​ട് സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ബാ​​​ത്റൂ​​​മി​​​ൽ​​​ നി​​​ന്ന് ഉ​​​പ​​​ക​​​ര​​​ണം ക​​​ണ്ടെ​​​ത്തിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *