Your Image Description Your Image Description

കൊല്ലം : കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഫിസിയോതെറാപ്പിയിലുള്ള ബിരുദമാണ് യോഗ്യത.

സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ഡിപ്ലോമയും പരിഗണിക്കും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *