Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ പദ്ധതിക്കായി ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത 16 വില്ലേജുകളിലെ തൂണേരി, തുറയൂര്‍ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചതും സെക്ഷന്‍ 9(2) പ്രസിദ്ധീകരിച്ച് എഎല്‍സി (ALC) ജോലികള്‍ പൂര്‍ത്തീകരിച്ചതും സര്‍വെ അതിരടയാള നിയമത്തിലെ സെക്ഷന്‍ 13 പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറുന്ന ജോലികള്‍ അന്തിമഘട്ടത്തിലുമാണ്.

ഈ വില്ലേജുകളില്‍ ഭൂവടമകള്‍ക്ക് തങ്ങളുടെ കൈവശഭൂമിയുടെ തയ്യാറാക്കപ്പെട്ട സര്‍വെ റിക്കാര്‍ഡുകള്‍ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ നിലനിൽക്കുന്നുണ്ടെങ്കില്‍ സര്‍വെ റിക്കാര്‍ഡുകള്‍ നേരില്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം അതാത് വില്ലേജ് ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്.

ഭൂവുടമകള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി കുറ്റമറ്റ റിക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സഹകരിക്കണമെന്ന് കോഴിക്കോട് സര്‍വെ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. തുറയൂര്‍, തൂണേരി വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡ് പ്രദര്‍ശനം ഒക്ടോബര്‍ അഞ്ചിന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *