Your Image Description Your Image Description

അബുദാബി : യു.എ.ഇ.യിൽ ഇന്ധനവില കുറഞ്ഞു.ഒരു ലിറ്റർ പെട്രോളിന് 24 ഫിൽസും ഡീസൽ ലിറ്ററിന് 18 ഫിൽസുമാണ് കുറച്ചത്. ചൊവാഴ്ച മുതൽ പുതിയവില പ്രാബല്യത്തിൽ വരും.

2.66 ദിർഹമാണ് സൂപ്പർ 98 പെട്രോളിന്റെ പുതിയ വില. ഒരു ലിറ്റർ സ്പെഷ്യൽ 95 പെട്രോളിന് ഈ മാസമുടനീളം 2.54 ദിർഹം നൽകിയാൽ മതിയാകും.

ഇ-പ്ലസ് 91 പെട്രോളിന്റെ വില 2.71 ദിർഹത്തിൽ നിന്ന് 2.47 ആയി കുറച്ചിട്ടുണ്ട്. ലിറ്ററിന് 18 ഫിൽസ് കുറഞ്ഞതോടെ ഡീസൽ വില 2.78 ദിർഹത്തിൽ നിന്ന് 2.60 ദിർഹമായിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

അന്താരാഷ്ട്രതലത്തിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യു.എ.ഇ. ഇന്ധനവില ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *