Your Image Description Your Image Description

ദമാം : ദമാമിലെ അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ ഫ്ലാറ്റിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു.

ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇവരെ മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ ഭിത്തി തകര്‍ന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും
സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *