Your Image Description Your Image Description

ഡൽഹി: ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്.ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു.

രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ‘സാമുദായിക അന്തരീക്ഷം’ ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടിലുള്ളത്.ന്യൂഡൽഹി സെൻട്രൽ, നോർത്ത് പോലീസ് ജില്ലകൾ, ഹരിയാണ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാരതീയ ന്യായ് സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടി. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടരുത്, ആയുധങ്ങൾ, ബാനറുകൾ, പ്ലക്കാർഡുകൾ, ലാത്തി തുടങ്ങിയവ കൈവശം വെക്കരുത്, പൊതുസ്ഥലങ്ങളിൽ ധർണ്ണ നടത്തരുത് തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിൽ പറയുന്നത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ ഭാരതീയ ന്യായ് സംഹിതയുടെ 223-ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

നിർദിഷ്ട വഖഫ് ഭേദഗതി ബില്ല്, സദർ ബസാർ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാണ, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷയങ്ങൾ ആണ് രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *