Your Image Description Your Image Description

തിരുവനന്തപുരം : ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം ആശങ്ക വേണ്ടെന്ന് അധികൃതർ. ജലസ്രോതസ്സുകളുമായി ബന്ധമില്ലാത്തവർക്ക് രോഗം ബാധിച്ചെത്തിയതോടെ രോഗം എങ്ങനെ പടരുന്നുവെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

നിലവിൽ മൂന്നുപേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗവുമായി ചികിത്സയിൽ കഴിയുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവർക്ക് എങ്ങനെയാണ് അവരിൽ രോഗം പിടിപെട്ടതെന്നതിൽ വ്യക്തമല്ല. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ല.

ഇരുവരും കുളത്തിലോ തോട്ടിലോ വെള്ളത്തിൽ കുളിച്ചിട്ടില്ല, തലയിലോ മൂക്കിലോ നേരത്തേ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. രോഗികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇവർ ഇപ്പോൾ.

തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂട്ടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള രോഗലക്ഷണങ്ങൾ ഉള്ളവരിലും അമീബിക് മസ്തിഷ്കജ്വരത്തിന്റെ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *