Your Image Description Your Image Description

കൊച്ചി:അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രിയുടെ നേതൃത്വത്തിൽ ത്രിദിന   മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല അമൃത ആശുപത്രിയിൽ ആരംഭിച്ചു. കാൻസർ  ബാധിച്ച് നഷ്ടമാകുന്ന മുഖത്തിന്റെ ഭാഗങ്ങൾ കൃത്രിമമായി നിർമിക്കുന്നതിനുള്ള നൂതന സംവിധാനങ്ങൾ എന്ന വിഷയത്തിലാണ് ശിൽപശാല.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ  ഡോ. പ്രേം നായർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ പ്രോസ്റ്റോഡോണ്ടിക്‌സ് സൊസൈറ്റി സംസ്ഥാനഘടകം പ്രസിഡണ്ട് ഡോ. പി. എൽ. രൂപേഷ്,  അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്റ്റീവ് വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്‌മണ്യ അയ്യർ, അമൃത സ്‌കൂൾ ഓഫ് ഡെൻഡിസ്ട്രി ചെയർമാൻ ഡോ. കെ. നാരായണൻ ഉണ്ണി,  പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. രാകേഷ്,  പ്രോസ്റ്റോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ. മഞ്ജു വിജയമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിലായി വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകളും ക്ലാസുകളും നടന്നു. ധർവാദ് എസ് ഡി എം കോളേജ് ഓഫ് ഡെൻഡിസ്ട്രിയിലെ പ്രൊഫസർ ഡോ. സത്യബോധ് എസ് ഗുട്ടാൽ, മുംബെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രൊഫസർ ഡോ. സന്ദീപ് ഗുരാവ്, ഡോ. പി. സി. ജേക്കബ്, അമൃത ആശുപത്രിയിലെ ഡോ. അർജുൻ കൃഷ്ണദാസ്, ഡോ. പ്രമോദ് സുഭാഷ്, ഡോ. വിനോദ് പി. നായർ, ഡോ. സുബ്രഹ്‌മണ്യ അയ്യർ, ഡോ. മഞ്ജു വിജയമോഹൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ പ്രോസ്റ്റോഡോണ്ടിക്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ശിൽപശാലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡെന്റൽ സർജൻമാർ പങ്കെടുക്കുന്നുണ്ട്. ശിൽപശാല ഞായറാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *