Your Image Description Your Image Description

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂള്‍ എഡ്ടെക് കമ്പനിയായ ലീഡ് ഗ്രൂപ്പ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പഠന വെല്ലുവിളികള്‍ നേരിടുന്നതിന് ടെക് ബുക്ക് പുറത്തിറക്കി. പരമ്പരാഗത പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പഠനത്തെ പരിവര്‍ത്തനം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത സംവിധാനമായ ടെക്ബുക്ക് മൂന്ന് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠനത്തെ ലളിതമാക്കും.

 ആഗ്മെന്‍റ്ഡ് റിയാലിറ്റി ഇന്‍സ്ട്രക്റ്റ് സംവിധാനം വഴി ത്രീഡിയില്‍ മാത്ത്സും സയന്‍സും പഠനം അനായാസമാക്കും. പേഴ്സണലൈസിഡ് റീഡിംഗ് ഫ്ളുവന്‍സി ഭാഷാ പഠനത്തെ ലഘുകരിക്കും.  പേഴ്സണലൈസിഡ് ഇന്‍ററാക്ടീവ് എക്സര്‍സൈസസ് വിദ്യാര്‍ഥികള്‍ക്ക് പഠനം വ്യക്തിഗതമാക്കും.

 നൂറ്റാണ്ടുകളായി തുടരുന്ന പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ക്ലാസ്റൂം പഠന രീതിയെ എഐ, എആര്‍, വിആര്‍ സഹായത്തോടെ പഠനത്തെ ലളിതമാക്കി മാറ്റുകയാണെന്ന് ലീഡ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ സുമീത് മേത്ത പറഞ്ഞു. 2028ഓടെ ഇന്ത്യയിലെ മികച്ച 5000 സ്കൂളുകളില്‍ പഠനം ടെക്ബുക്കുകളിലേയ്ക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഓരോ വിദ്യാര്‍ത്ഥിക്കും ഉയര്‍ന്ന നിലവാരമുള്ളതും വ്യക്തിഗതവുമായ പഠനസൗകര്യം ടെക്ബുക്ക് ഉറപ്പാക്കുമെന്ന് ലീഡ് ഗ്രൂപ്പ് സഹസ്ഥാപകയും കോ-സിഇഒയുമായ സ്മിത ദിയോറ പറഞ്ഞു.

 ആദ്യ വര്‍ഷം ടെക്ബുക്ക് മികച്ച 400 ഇന്നൊവേറ്റര്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ടെക്ബുക്ക് സൗകര്യം ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *