Your Image Description Your Image Description

കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകങ്ങളായ ഫിനാന്‍സിംഗ് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ധാരണാപത്രം ഒപ്പു വച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ആദ്യ ഘട്ടത്തില്‍ ചെറിയ വാണിജ്യ വാഹനങ്ങള്‍ക്കും (എസ്സിവി) ലൈറ്റ് കൊമേര്‍ഷ്യല്‍ വെഹിക്കിളുകള്‍ക്കും (എല്‍സിവി) ഫിനാന്‍സിംഗ് സേവനങ്ങള്‍ ഉറപ്പുനല്‍കിയിരുന്ന ഈ പങ്കാളിത്തം ഇപ്പോള്‍ ടാറ്റ മോട്ടോര്‍സിന്റെ എല്ലാ വിഭാഗം വാഹനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

രാജ്യത്തുടനീളം എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്കായി ലളിതവും തടസ്സങ്ങളില്ലാത്തതുമായ ഫിനാന്‍സിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ ഉറപ്പുനല്‍കുവാന്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ സാധിക്കും. അവരുടെ ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കുംവിധം മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ സഹകരണം സംരംഭകത്വവും തൊഴിലവസരങ്ങളും,  പ്രത്യേകിച്ച് ഫസ്റ്റ്-ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്സില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. – ടാറ്റ മോട്ടോര്‍സ് എസ്സിവി & പിയു വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ വിനയ് പതക് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് അവര്‍ക്കനുയോജ്യമായ ഫിനാന്‍സിംഗ് സേവനങ്ങള്‍ നല്‍കുന്നതിനായി ടാറ്റ മോട്ടോര്‍സുമായുള്ള പങ്കാളിത്തത്തെ ഏറെ ആഹ്ലാദത്തോടെയാണ് നോക്കിക്കാണുന്നത്. സംരംഭകര്‍ക്ക് ശക്തി പകരുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനോട് തികച്ചും അനുയോജ്യമാണ് ഈ പങ്കാളിത്തം. ഞങ്ങളുടെ വിപുലമായ ശൃംഖലയും സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവും ചേരുമ്പോള്‍ ഈ പങ്കാളിത്തത്തിലൂടെ വാണിജ്യ വാഹന ബിസിനസുകളുടെ ഗണ്യമായ വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും അവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. – ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാര്‍ ടാംത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *