Your Image Description Your Image Description

തിരുവനന്തപുരം: മോട്ടോർ സൈക്കിൾ പരസ്യ രംഗത്തെ പുനർനിർവചിച്ചു കൊണ്ട് ഏപ്രിലിയ ആർഎസ്457-ന്റെ സിനിമാറ്റി പരസ്യം. പരസ്യത്തിൽ മോഡലായി എത്തുന്നത് ബോളിവുഡ് സൂപ്പർതാരവും മോട്ടോർസൈക്കിളിസ്റ്റുമായ ജോൺ എബ്രഹാം. ഏപ്രിലിയ ആർഎസ്457-ന്റെ അഴകും ശക്തിയും ആവാഹിച്ചു കൊണ്ടുള്ള റൈഡിങ് അനുഭവമാണ് ദൃശ്യങ്ങളിലൂടെ ജോൺ എബ്രഹാം പകർന്ന് നൽകുന്നത്. മലയാളികൾക്ക് പ്രിയങ്കരമായ ഇരുചക്രവാഹനമായ വെസ്പയുടെ തറവാടായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് ഏപ്രിലിയയുടേയും വരവ്.

ഏപ്രിലിയ സമീപകാലത്ത് പുറത്തിറക്കിയ ആർഎസ്457, സിബിയു എന്നിവ പെർഫോർമൻസ് ഇഷ്ടപ്പെടുന്ന ഇന്ത്യൻ മോട്ടോർബൈക്ക് ഉപഭോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആ തരംഗത്തിന് ആക്കം കൂട്ടുന്നതാണ് പ്രശസ്ത മോട്ടോസൈക്കിൾ പ്രേമി കൂടിയായ ജോൺ എബ്രഹാമുമായുള്ള സഹകരണം.

ആരാധകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഏപ്രിലിയ ആർഎസ്457-നെ കേന്ദ്രീകരിച്ചുള്ള പരസ്യം, മോട്ടോർസൈക്കിളിങ്ങിന്റെ വൈകാരിക ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ഈ മേഖലയുടെ പാരമ്പര്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. കുതിരശക്തിക്കും സൗന്ദര്യശാസ്ത്രത്തിനും അപ്പുറം ഇന്നത്തെ മോട്ടോർസൈക്ലിസ്റ്റുകൾ അവരുടെ വാഹനവുമായി ആത്മീയമായ ആശയവിനിമയവും സഹജവാസനകളോടുള്ള ബന്ധത്തിനുംവേണ്ടി ആഗ്രഹിക്കുന്നവരാണ്.

നാല് പരസ്യചിത്രങ്ങളുള്ള പരമ്പരയിലെ ആദ്യത്തേത്താണ് റിലീസായത്. പ്രശസ്തനായ നിഗെൽ സിമ്പ്കിസ് ആണ് പരമ്പരാഗതമായ ഫ്‌ളാഷി പരസ്യ രീതിയിൽ നിന്നും വിടപറഞ്ഞുള്ള പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റൈഡിങ് അനുഭവവുമായി ഇഴചേരുന്ന സങ്കീർണമായ വികാരങ്ങളെ തിരയുന്നതാണ് ഓരോ ചിത്രത്തിലും ശ്രദ്ധാപൂർവം മെനഞ്ഞെടുത്ത ആഖ്യാനം.

Leave a Reply

Your email address will not be published. Required fields are marked *