Your Image Description Your Image Description
കൊച്ചി: ലോക ഇവി ദിനത്തോടനുബന്ധിച്ച്, കേരളം ആസ്ഥാനമായുള്ള എനർജി ടെക് സ്റ്റാർട്ടപ്പും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് ശൃംഖലയുമായ ചാർജ്മോഡ് അങ്കമാലി അത്താണി ജംഗ്ഷന് സമീപം കേരളത്തിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് ഹബിന് തുടക്കമിട്ടു. സംസ്ഥാനത്ത് ഇലക്ട്രിക് വെഹിക്കിൾ (ഇവി) വാഹനങ്ങളുടെ ഉപയോഗവും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന ഇലക്ട്രിക് മൊബിലിറ്റി പരിപാടിയായ വാട്ട്‌സ്-ഓൺ 2024 ലാണ് ഇതിന്റെ ലോഞ്ച് നടന്നത്.

ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം ചാ‌ർജ്ജ് ചെയ്യുന്ന സമയം സൗകര്യപ്രദമായി വിശ്രമിക്കാനുള്ള ലോഞ്ചും ഭക്ഷണ വില്പന കേന്ദ്രങ്ങളും ഇവിടെ ഒരുക്കാനുള്ള പദ്ധതിയുണ്ട്. കൂടാതെ, ഇവി ചാ‌ർജ്ജിംഗ് മെച്ചപ്പെടുത്താനും  ഉപയോക്തൃ സൗഹൃദവുമാകാനും യാത്രക്കാ‌ർക്ക്, പ്രത്യേകിച്ച് വിമാനത്താവളത്തിന് സമീപത്തുള്ളവ‌ർക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന രീതിയിൽ കൂടുതൽ ചാ‌ർജറുകൾ വഴിയിൽ സജ്ജീകരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

പുതിയ ചാർജിംഗ് ഹബ്ബിൽ ഒരേ സമയം ആറ് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ സാധിക്കും. 60 കിലോവാട്ട് ഡ്യുവൽ ഗൺ, 30 കിലോവാട്ട് ഡ്യുവൽ ഗൺ എന്നിവ ഉൾപ്പെടെ ഇവി ഉടമകൾക്ക് വേഗതയേറിയതും വിശ്വസനീയവുമായ സേവനം ഉറപ്പാക്കുന്ന ഫാസ്റ്റ് ചാ‌ർജ്ജറുകളാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഊർജത്തോടും ഗതാഗതത്തോടുമുള്ള സമീപനത്തിൽ വലിയ മാറ്റം ഞങ്ങൾ കാണുന്നുണ്ട്. നാഷണൽ ഹൈവേയ്ക്കും എയർപോർട്ടിനും സമീപം സ്ഥിതി ചെയ്യുന്ന ഈ ഹബ് യാത്രക്കാർക്ക് തികച്ചും പ്രകൃതിദത്തമായ ബദലിലേക്ക് എളുപ്പത്തിലുള്ള മാറ്റം ആണ്.” ചാർജ്മോഡിന്റെ  സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു.

ഓണം പ്രമാണിച്ച്,  സെപ്തംബർ 16 വരെ കേരളത്തിലുടനീളമുള്ള ചാർജ്മോഡ് സ്റ്റേഷനുകളിൽ ഒരു യൂണിറ്റിന് വെറും 12.71+ GST എന്ന പ്രത്യേക നിരക്കിൽ വാഹനങ്ങൾ ചാർജ്ജ് ചെയ്യാവുന്നതാണ്.

ചാർജ്മോഡ് ആപ്പിൽ വാലറ്റ് ഓപ്‌ഷൻ പോലുള്ള പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലാതെ തന്നെ എളുപ്പത്തിലും സൗകര്യപ്രദവുമായി ചാർജിംഗിനായി ആപ്പിൽ പണം നേരത്തെ കരുതി വയ്ക്കാനാകും. പ്രദേശം, നെറ്റ്‌വർക്ക്, മറ്റ് മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിന് ഉപയോക്താക്കൾക്ക് ചാർജറുകൾ ഫിൽട്ടർ ചെയ്യാൻ കഴിയുന്ന ഏറ്റവും പുതിയ ഫിൽട്ടർ ഓപ്ഷനുകളുമുണ്ട്.

ഇവി റൂട്ടിംഗ് എന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ അവരുടെ യാത്ര കൃത്യമായി ആസൂത്രണം ചെയ്യാനും അവരുടെ വഴിയിലുള്ള ചാർജറുകൾ കണ്ടെത്താനും ഫിൽട്ടർ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള അനുയോജ്യമായ നെറ്റ്‌വർക്കുകൾ തിരിച്ചറിയുന്നതിനും സഹായിക്കുന്നു.

കൊളംബിയർ ലാബ് ഡയറക്ടർ ലിജു ജോർജ്ജ്, ഇവോക് കോ കമ്മിറ്റി അംഗം ഹരി കൃഷ്ണൻ, കോപ്പർ ടെംപിൾ റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയും ചാർജിങ് സ്റ്റേഷൻ ഉടമസ്ഥനുമായ ഹരി ചെമ്പുകാവ്  ഭാര്യ വനജ ചെമ്പുകാവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *